നവരാത്രിയുടെ തിളക്കത്തിൽ പുത്തനുണർവോടെ മുംബൈ വിപണി

0

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ നവരാത്രി ആഘോഷങ്ങൾക്ക് മുംബൈയിൽ പോയ വർഷത്തേക്കാൾ തിരക്കുണ്ട് . പ്രത്യേക ദുർഗ്ഗാഷ്ടമി പൂജകളുമായി പന്തലുകളും ഓഫീസുകളും സജീവമായതോടെ ഇക്കുറി വിപണിയും പുത്തൻ ഉണർവിലാണ്. കഴിഞ്ഞ രണ്ടു വർഷത്തോളമായി അനശ്ചിതാവസ്ഥയിൽ ആയിരുന്ന വിപണിയുടെ തിരിച്ചു വരവിനാണ് ഉത്സവ സീസൺ വഴിയൊരുക്കിയത്.

എന്നിരുന്നാലും നഗരത്തിൽ ഈ വർഷവും ആഘോഷങ്ങൾ ഒഴിവാക്കിയതോടെ ആചാരങ്ങളിൽ മാത്രം ഒതുങ്ങി നവരാത്രി മഹോത്സവം. 9 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. അതെ സമയം മാനദണ്ഡങ്ങൾ ലംഘിച്ച് രാത്രികാലങ്ങളിൽ പലരും ഗർബ കളിക്കുന്നത് അധികാരികൾക്ക് തലവേദനയായിട്ടുണ്ട്.

മുംബൈയിലെ മലയാളി ക്ഷേത്രങ്ങൾ അടക്കം പ്രത്യേക പൂജകളുമായിഭക്ത ജനങ്ങളുടെ തിരക്കിലാണ്. നഗരത്തിലെ നവരാത്രി പന്തലുകളിൽ നിയന്ത്രണമുണ്ടായതിനാൽ പന്തലിന് പുറത്ത് നിന്ന് വണങ്ങി മടങ്ങുകയാണ് ഭക്തർ.

ഗർബ ഡാൻസിന്റ അഭാവം ഇക്കുറിയും നഗരത്തിലെ നവരാത്രി ആഘോഷങ്ങളുടെ നിറം കെടുത്തിയെന്ന് പറയാം

LEAVE A REPLY

Please enter your comment!
Please enter your name here