പ്രീതി ശേഖറിന്റെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം നാളെ

0

കഴിഞ്ഞ ദിവസം വസായിലെ വീട്ടിൽ നിന്നും അറസ്റ്റിലായ ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറെ ഇന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യാപേക്ഷയിൽ തീരുമാനം നാളത്തേക്ക് മാറ്റി.

ആസാദ് മൈതാൻ പോലീസാണ് ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയെ അറസ്റ്റുചെയ്തത്. വസായ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം രാത്രിയോടെയാണ് മുംബൈയിലെ ആസാദ് മൈതാൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

പ്രീതിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നുണ്ടായ പോലീസ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിനാൽ പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടന്നത്

LEAVE A REPLY

Please enter your comment!
Please enter your name here