മുംബൈയിലെ ചേരികളിലും തെരുവുകളിലും ജീവിക്കുന്ന നിരവധി കുട്ടികളാണ് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗമായി കാലങ്ങളായി കഴിയുന്നത്. പോഷകാഹാരക്കുറവും വിദ്യാഭ്യാസത്തിന്റെ അഭാവവും ഇവരെ പിന്നീട് ജീവിതത്തിന്റെ തെറ്റായ വഴികളിലേക്ക് നയിക്കുന്നു.
നഗരത്തിലെ പാതയോരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളെ കാണുമ്പോഴെല്ലാം ഇവരുടെ ഭാവിയെ ഓർത്തു പലപ്പോഴും നൊമ്പരപ്പെട്ടിരുന്ന ഡോ സ്മിത ഇവരെ ക്ലിനിക്കിൽ വിളിച്ചു വരുത്തി സംസാരിക്കാൻ തുടങ്ങി. അങ്ങിനെയാണ് ഇവർക്കെല്ലാം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് മനസിലാക്കുന്നത്. ചികിത്സയുടെ ഇടവേളകളിൽ ക്ലിനിക്കിൽ കുട്ടികളെ പഠിപ്പിക്കാനും ഡോ സ്മിത സമയം കണ്ടെത്തി
തെരുവോരത്തെ കുട്ടികൾ വായിക്കാനും എഴുതുവാനും തുടങ്ങിയതോടെയാണ് ഇവർക്കെല്ലാം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകണമെന്ന ചിന്ത മനസ്സിൽ ഉദിച്ചത്.
ആ സമയത്താണ് സ്മിതയുടെ പ്രവർത്തനങ്ങളെ കുറിച്ചറിഞ്ഞ ഡോ സന്ദീപ് പാണ്ഡെ ആശയുടെ ഭാഗമാകാൻ ക്ഷണിക്കുന്നത്. നിർധന കുടുംബത്തിലെ കുട്ടികൾക്കും സ്ത്രീകൾക്കും തൊഴിൽ നൈപുണ്യം പകർന്ന് നൽകി സ്വയം പര്യാപ്തരാക്കുകയാണ് ആശ ഫോർ എഡ്യൂക്കേഷന്റെ ലക്‌ഷ്യം
അമേരിക്കയിൽ ഉപരിപഠനത്തിനായി പോയ ഐ ഐ ടിയിലെ ചില പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് രൂപം നൽകിയതാണ് ആശ ഫോർ എഡ്യുക്കേഷൻ. അങ്ങിനെ ഡോ സ്മിതയുടെ നേതൃത്വത്തിൽ ആശ മുംബൈ രൂപം കൊണ്ടു.
ഒന്നര പതിറ്റാണ്ടായി സജീവമായ ആശ മുംബൈ ഇതിനകം ആയിരക്കണക്കിന് കുട്ടികൾക്കാണ് പുതുജീവിതം പകർന്ന് നൽകിയത്. ചിലരെല്ലാം ആശയിൽ തന്നെ തുടർന്ന് പുതിയ കുട്ടികൾക്ക് അറിവും നൈപുണ്യവും പകർന്ന് നൽകി വരുന്നു.
തുടക്കം മുതൽ ആശ മുംബൈയുടെ ഭാഗമാണ് പ്രശസ്ത എഴുത്തുകാരി മാനസി. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കൂടിയായ മാനസി തന്റെ ഒഴിവു സമയങ്ങളെല്ലാം ചിലവിടുന്നത് ഇവർക്കെല്ലാം മാർഗദർശിയായാണ്
ആശയിൽ വന്നതിനുശേഷമുള്ള തന്റെ മാനസിക സന്തോഷത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലെന്നാണ് മാനസി പറയുന്നത്

കുട്ടികളുടെ കഴിവുകളെ പരിപോഷിക്കാനും നൈപുണ്യം നേടി കൊടുക്കാനും സമർപ്പണ ബോധവും, പ്രതിബദ്ധതയും ഉള്ള ഒരു കൂട്ടം അധ്യാപകരും ആശക്കൊപ്പമുണ്ട്.
കുട്ടികളുടെ താൽപര്യമനുസരിച്ച് അവർക്ക് ഏതു വിഷയത്തിലാണൊ താൽപര്യം അതിനായി അവരെ പരിശീലിപ്പിച്ചും പ്രാപ്തരാക്കിയുമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ജാലകം ആശ തുറന്നിടുന്നത്
കലാ കായികരംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു. കമ്പ്യൂട്ടർ പഠനത്തിൽ പ്രത്യേക പരിശീലനം നേടിയ കുട്ടികൾ പ്രോഗ്രാമിങ് കൂടാതെ ഓൺലൈൻ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തി ഗ്രാഫിക്സ് അനിമേഷൻ രംഗത്തും അതിശയിപ്പിക്കുന്ന കഴിവാണ് പ്രകടമാക്കുന്നത്.
ആശയിൽ നിന്ന് നൈപുണ്യം നേടി ജോലി ലഭിച്ചവരിൽ പലരും ആശയിലെത്തി സന്നദ്ധ സേവനത്തിന്റെ ഭാഗമായി പുതിയ കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നു.
മികച്ച അധ്യാപികമാരുടെയും കൗൺസിലേഴ്സിന്റേയും ഒരു ടീം തന്നെ ആശ കേന്ദ്രത്തിലുണ്ട്. ഇപ്പോൾ മുന്നോറോളം കുട്ടികളാണ് പല കേന്ദ്രങ്ങളിലായി പഠിച്ചു കൊണ്ടിരിക്കുന്നത്
കുട്ടികളുടെ താൽപര്യമനുസരിച്ച് അവർക്ക് ഏതു വിഷയത്തിലാണൊ താൽപര്യം അതിനായി അവരെ പരിശീലിപ്പിച്ചും പ്രാപ്തരാക്കിയുമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ജാലകം ആശ തുറന്നിടുന്നത്

ആശയിൽ നിന്ന് നൈപുണ്യം നേടി ജോലി ലഭിച്ചവരിൽ പലരും ആശയിലെത്തി സന്നദ്ധ സേവനത്തിന്റെ ഭാഗമായി പുതിയ കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നു.
കുട്ടികളുടെ കഴിവുകളെ പരിപോഷിക്കാനും നൈപുണ്യം നേടി കൊടുക്കാനും സമർപ്പണ ബോധവും, പ്രതിബദ്ധതയും ഉള്ള ഒരു കൂട്ടം അധ്യാപകരും ആശക്കൊപ്പമുണ്ട്.
സ്ത്രീ ശാക്തീകരണത്തിന്റെ പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെയാണ് ആശ നിരവധി നിർധന കുടുംബത്തിലെ പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നത്.
നാടിൻറെ വികസനം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പ്രാപ്തമാക്കാൻ കഴിയുമെന്ന ശക്തമായ സന്ദേശമാണ് ആശ മുംബൈ പ്രസരിപ്പിക്കുന്നത്.

- ക്യാപ്റ്റൻ കൃഷ്ണൻ നായർ വിട പറഞ്ഞിട്ട് 9 വർഷം
- മുതിർന്ന പൗരനെ കല്യാണിൽ നിന്ന് മുംബൈയ്ക്ക് പോകുന്ന വഴി കാണാതായി
- ശ്രീനാരായണമന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ആരംഭിക്കും
- നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
- മഹാരാഷ്ട്രയിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത് ‘കേരള സ്റ്റോറി’
- ഇന്സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
- തുടർച്ചയായ 19 -ാം വർഷവും നൂറു മേനി വിജയവുമായി ഹോളി ഏഞ്ചൽസ്
- കല്യാൺ രൂപത പിതൃവേദിക്ക് പുതിയ ഭാരവാഹികൾ