ഗുരുദർശനം ലോഗോ മുംബൈയിൽ പ്രകാശനം ചെയ്തു.

0

ഗുരുദർശനത്തിന്റെ അഞ്ചാമത് അന്താരാഷ്ട്ര പഠനം മുംബൈയിൽ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ഗുരുദർശനത്തിന്റെ ലോഗോയുടെ പ്രകാശനം ശ്രീലങ്കൻ മുംബൈ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ നടന്നു. ശ്രീലങ്കൻ കോൺസുലേറ്റ് ജനറൽ ഡോ. വത്സൻ വെതൊടി ലോഗോ പ്രകാശനം ചെയ്തു.

മുംബൈ ശ്രീലങ്കൻ കോൺസുലേറ്റിൽ പുതുതായി സ്ഥാനമേറ്റ കോൺസുലേറ്റ് ജനറൽ ഡോ. വത്സൻ വെതൊടിക്ക് ചെമ്പൂർ ശ്രീ നാരായണ മന്ദിര സമിതി ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന് മന്ദിര സമിതിയിൽ നവരാത്രിയിയോടനുബന്ധിച്ച് നടന്ന ഗുരുപൂജയിൽ ഡോ. വത്സൻ വെതൊടിയും കുടുംബവും പങ്കെടുത്തു. സമിതി ഭാരവാഹികളായ ചെയർമാൻ എം ഐ ദാമോദരൻ, സെക്രട്ടറി എൻ എസ് സലിംകുമാർ, വൈസ് ചെയർമാൻ മോഹൻദാസ് കൂടാതെ എൻ കെ ഭൂപേഷ്‌ബാബു, സഞ്ജീവ് നാണു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here