പെരുമാളായി ഗോകുലം ഗോപാലൻ; വാനോളം പ്രതീക്ഷയിൽ പത്തൊമ്പതാം നൂറ്റാണ്ട്

0

ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സവിശേഷത ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഗോഗുലം ഗോപാലന്‍ അവതരിപ്പിക്കുന്ന പെരുമാള്‍ എന്ന കഥാപാത്രമാണ്. പെരുമാള്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സംവിധായകന്‍ വിനയൻ കഴിഞ്ഞ ദിവസം പങ്ക് വച്ചത്.

ചിത്രത്തിൽ സിജു വിൽസൺ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കർക്ക് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാൻ ഊർജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാൾ. ശ്രീനാരായണ ഗുരുവിനും മുൻപ് അധസ്ഥിതർക്ക് ഈശ്വരാരാധന പോലും നിഷിദ്ധമായ കാലത്ത്.1859-ൽ ശിവലിംഗ പ്രതിഷ്ഠ നടത്താനും അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും പോലെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകാനും വേലായുധനു പ്രചോദനമായത് പെരുമാളിൻെറ ഉപദേശങ്ങളാണ്.

പ്രായത്തെ വെല്ലുന്ന കരുത്തും പ്രതികരണ ശേഷിയുമുള്ള മനസ്സായിരുന്നു പെരുമാളിൻേറത്. മറ്റു പല മേഖലകളിലും തൻെറ കൈയ്യൊപ്പു ചാർത്തിയിട്ടുള്ള ഗോകുലം ഗോപാലൻ ഒരു അഭിനേതാവെന്ന നിലയിൽ കൂടി തൻെറ വ്യക്തിമുദ്ര പതിപ്പിക്കുന്ന കഥാപാത്രമായിരിക്കും പെരുമാൾ എന്നാണ് വിനയൻ പോസ്റ്റർ പങ്ക് വച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഇന്ത്യൻ പനോരമ സെലക്ഷൻ നേടിയ നേതാജി എന്ന സിനിമയിൽ പ്രധാന വേഷം ചെയ്ത ഗോപാലേട്ടന് സിനിമാഭിനയം നന്നായി വഴങ്ങും എന്ന് പത്തൊൻപതാം നൂറ്റാണ്ടിലൂടെ തെളിയിക്കുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.

ബിഗ് ബജറ്റ് ചിത്രത്തിൽ എന്ത് കൊണ്ട് പുതുമുഖ നായകൻ ?

ചിത്രത്തിൽ പുതുമുഖമായ സിജു വിൽസനാണ് നായകൻ. പത്തൊന്‍പതാം നൂറ്റാണ്ട് പോലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ എന്തുകൊണ്ടാണ് സിജുവില്‍സണെ നായകനാക്കിയതെന്നും വിനയൻ വിശദമാക്കി. ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്‍ എന്നാണ് ഇതിന് മറുപടിയായി വിനയന്‍ കുറിക്കുന്നത്.

ഇത്രയും പണം മുടക്കുമ്പോള്‍ നായകന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ വേണ്ടിയിരുന്നില്ലേ എന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചു, അവരോട് എനിക്കു പറയാനുള്ളത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ‘ബാഹുബലി’യില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്‍. പ്രഭാസ് എന്ന നടന്‍ ആ ചിത്രത്തിനു ശേഷമാണ് സുപ്പര്‍സ്റ്റാര്‍ ആയത്. താരമൂല്യത്തിന്റെ പേരില്‍ മുന്‍കൂര്‍ ചില ലിമിറ്റഡ് ബിസ്സിനസ്സ് നടക്കുമെന്നല്ലാതെ സിനിമ അത്യാകര്‍ഷകം ആയാലേ വമ്പന്‍ ബിസ്സിനസും പേരും ലഭിക്കൂ എന്നാണ് വിനയന്റെ വാദം.

ALSO READ  | പത്തൊമ്പതാം നൂറ്റാണ്ടിൽ പട നായകനായി സുദേവ് നായർ

ആക്ഷനു മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരീ മനസ്സില്‍ തട്ടുന്ന കഥയും മുഹുര്‍ത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊന്‍പതാം നുറ്റാണ്ട്. നായകൻ സിജു വിൽസനെ കൂടാതെ ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, അലൻസിയർ, ജാഫർ ഇടുക്കി, രാമു, സ്ഫടികം ജോർജ്ജ്, ടിനി ടോം, സുനിൽ സുഗത തുടങ്ങി പ്രശസ്തരായ നാൽപ്പതിലേറെ നടീ നടൻമാർ ചിത്രത്തിൽ അണി നിരക്കും .

LEAVE A REPLY

Please enter your comment!
Please enter your name here