എയർപോർട്ടിലെ ബോർഡിങ് പാസ്സ്; ദുരനുഭവം പങ്ക് വച്ച് നടി നീനാ ഗുപ്ത

0

ബോളിവുഡ് നടി നീന ഗുപ്ത അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ നടത്തിയ രോഷ പ്രകടനം എയർപോർട്ട് ജീവനക്കാർക്ക് നേരെയായിരുന്നു. എയർപോർട്ട് ബോർഡിങ് ഗേറ്റിൽ നിന്നെടുത്ത വീഡിയോയിൽ, ജീവനക്കാർ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നടിയുടെ വിഷയം. ഇത് മൂലം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളാണ് മുതിർന്ന നടി പങ്ക് വച്ചത്.

ബോർഡിംഗ് പാസ് ഓൺലൈനിൽ എടുത്താലും ഇതിന്റെ ഒരു ഹാർഡ് കോപ്പി കൈവശം വയ്ക്കണമെന്നാണ് നടി പറയുന്നത്. ബോർഡിങ് പാസ്സ് കൈയ്യിൽ കരുതാതിരുന്നതിന്റെ പ്രശ്നങ്ങളാണ് നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച വീഡിയോയിലൂടെ വിവരിക്കുന്നത്. അതെ സമയം നടിയുടെ പരാതിയോടൊപ്പം ശ്രദ്ധ നേടുന്നത് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്ന ചില പ്രതികരണങ്ങളാണ്.

മസാബ ഗുപ്തയുടെ കമന്റ് ആണ് ഇതിൽ കൂടുതൽ ശ്രദ്ധേയം. നിങ്ങൾ എയർപോർട്ടിലെ നടപ്പാതയിൽ നിന്ന് വീഡിയോ ചിത്രീകരിക്കുമ്പോൾ നിങ്ങൾക്കും ബോർഡിംഗ് ഗേറ്റിനും ഇടയിലൂടെ കടന്ന് പോകാൻ പാടുപെടുന്ന നീല ബാഗുകാരനെ ഓർത്താണ് തന്റെ വേവലാതിയെന്നാണ് മസാബ വിഷയത്തെ ലഘൂകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here