മഹാരാഷ്ട്രയിൽ കോവിഡ് ഹോട്ട് സ്പോട്ടുകളിൽ ഒന്നായിരുന്ന നവി മുംബൈയിൽ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിലും മരണ നിരക്ക് കുറക്കുന്നതിലും
വിജയം കണ്ടു.
കഴിഞ്ഞ 22 ദിവസമായി നവി മുംബൈയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 50-60 വയസ് പ്രായമുള്ള പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഒന്നര മാസമായി നിയന്ത്രണവിധേയമാണ്.
എൻഎംഎംസി പ്രതിദിനമുള്ള 7,500 ടെസ്റ്റുകളിൽ 60% ആർടി-പിസിആറും 40% ആന്റിജൻ ടെസ്റ്റുമാണ് നടത്തുന്നത്. നവി മുംബൈയിൽ 19.70 ലക്ഷം ആളുകൾ കോവിഡ് ടെസ്റ്റിന് വിധേയരായി. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 100 ശതമാനമാണ്.
ഓഗസ്റ്റ് മുതൽ, പ്രതിദിന കോവിഡ് കേസുകൾ രണ്ട് അക്കങ്ങളായി കുറഞ്ഞു. മരണനിരക്കും ഗണ്യമായി കുറഞ്ഞു. നവി മുംബൈയിലെ മരണനിരക്ക് ഇപ്പോൾ 1.80%ആയി കുറഞ്ഞുവെന്ന് മുനിസിപ്പൽ കമ്മീഷണർ അഭിജിത് ബംഗാർ പറഞ്ഞു.
2020 മാർച്ചിൽ 1.80 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു, അതിൽ 1.50 ലക്ഷം പേർ സുഖം പ്രാപിച്ചു. അങ്ങനെ, നവി മുംബൈയിലെ കോവിഡ് രോഗമുക്തി നിരക്ക് 98% ആയി. രോഗികളുടെ ഇരട്ടിപ്പിക്കൽ നിരക്ക് നിലവിൽ 1,773 ദിവസമാണ്.
അതേസമയം, വരാനിരിക്കുന്ന ദീപാവലി ആഘോഷവേളകളിൽ ജാഗ്രത പാലിക്കണമെന്നും കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും നിലനിർത്തണമെന്നും എൻഎംഎംസി നഗരവാസികളോട് ആവശ്യപ്പെട്ടു.

- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ക്രൈം ത്രില്ലർ ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദും!!
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി