മഹാരാഷ്ട്ര നഴ്സിംഗ് കൌൺസിൽ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും.

0

മഹാരാഷ്ട്രയിൽ നടക്കുന്ന നഴ്സിംഗ് കൌൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി യുണൈറ്റഡ് നഴ്സസ് അസോസിയേഷനും. റസ്റ്റ്‌ ഓഫ് മഹാരാഷ്ട്ര, വിദർഭ, മറാത്താവാഡാ എന്നിങ്ങനെ മൂന്നു റീജിയണുകളിൽ ആയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ റീജിയണിൽ നിന്നും എല്ലാ വിഭാഗത്തിലും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പാനൽ മത്സരിക്കുന്നുണ്ട്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മഹാരാഷ്ട്ര പ്രസിഡന്റ്‌ ജിബിൻ ടി സി യും മത്സര രംഗത്തുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഏക മലയാളി സാന്നിധ്യമാണ് ജിബിൻ. രെജിസ്ട്രേഡ് നേഴ്സ്, മേട്രൺ, സിസ്റ്റർ ട്യൂട്ടർ & ക്ലിനിക്കൽ ഇൻസ്‌ട്രക്ടർ,ഒരു ട്രെയിൻഡ് നേഴ്സ് അസോസിയേഷൻ പ്രതിനിധി എന്നിങ്ങനെ 9 പേരെയാണ് തിരഞ്ഞെടുക്കുന്നത്.

മഹാരാഷ്ട്ര നഴ്സിംഗ് കൗൺസിൽ നോട്ടിഫിക്കേഷൻ പ്രകാരം ഒക്ടോബർ 18 നായിരുന്നു നാമ നിർദേശ പത്രിക സമർപ്പിക്കേണ്ടിയിരുന്ന അവസാന തീയതി. ഒക്ടോബർ 28 ന് മത്സരരാർത്ഥികളുടെ അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കും.

നവംബർ 11 മുതൽ ബാലറ്റ് പേപ്പർ മഹാരാഷ്ട്ര നഴ്സിംഗ് കൌൺസിൽ സ്ഥിര രെജിസ്ട്രേഷനുള്ളവരുടെ വിലാസങ്ങളിലേക്ക് പോസ്റ്റൽ ആയി അയച്ചു തുടങ്ങും. ഡിസംബർ 9 നു വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കും . യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ വരവോട് കൂടി പുതിയ ഉണർവാണ് മഹാരാഷ്ട്രയിലെ നഴ്സുമരിൽ ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here