വിമാനത്താവളത്തിൽ നേരിടുന്ന ദുരനുഭവം; സുധാ ചന്ദ്രന്റെ പരാതി ഫലം കണ്ടു

0

വിമാനത്താവളത്തില്‍ കൃത്രിമകാൽ അഴിച്ച് പരിശോധന നടത്തുന്നതിനായി നിരന്തരം ഊരിമാറ്റേണ്ടി വരുന്നത് വേദനജനകമാണെന്ന് കാണിച്ച് നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരാതിയാണ് ഫലം കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വീഡിയോയിൽ ജോലിയുടെ ഭാഗമായി നിരന്തരം യാത്ര ചെയ്യുന്ന താൻ വിമാനത്താവളങ്ങളിൽ നേരിടുന്ന ദുരനുഭവമാണ് പങ്ക് വച്ചത്.

സുധാ ചന്ദ്രനോട് ക്ഷമാപണം നടത്തിയിരിക്കയാണ് സിഐഎസ്എഫ്(CISF). വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി കൃത്രിമകാല്‍ ഊരി മാറ്റേണ്ടിവരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുധ ചന്ദ്രന്‍ രംഗത്തെത്തിയത്. ഈ സംഭവത്തിലാണ് ഇപ്പോള്‍ സിഐഎസ്എഫ് ക്ഷമാപണം നടത്തിയിരിക്കുന്നത്.

എന്നാൽ സാധാരണ സാഹചര്യങ്ങളില്‍ കൃത്രിമക്കാല്‍ അഴിച്ചു പരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് സിഐഎസ്എഫ് നൽകുന്ന വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനജനകമാണെന്നും ഇതിനൊരു മാന്യമായ പരിഗണന അർഹിക്കുന്നുണ്ടെന്നുമാണ് നടി പരാതിപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here