മുംബൈയിൽ മുഖം മിനുക്കി വിക്ടോറിയ കാരേജുകൾ

0

പഴമയുടെ പ്രൗഢി വിളിച്ചോതി ഒരു കാലത്ത് മുംബൈയുടെ തെരുവീഥികളിലെ പ്രധാന ആകർഷണമായിരുന്നു വിക്ടോറിയ കുതിരവണ്ടികൾ. ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദമായിരുന്നു മുംബൈയുടെ മുഖമുദ്രയായിരുന്ന വിക്ടോറിയൻ കുതിരവണ്ടികളിലെ രാജകീയ സവാരി. മൃഗസ്നേഹികളുടെ നിയമപോരാട്ടത്തിനൊടുവിലാണ് ബോംബെ ഹൈക്കോടതി വിധിയെ തുടർന്ന് കുതിര വണ്ടികൾക്ക് വിരാമമിടുന്നത്.

ഒരിടവേളയ്ക്കുശേഷം മഹാ നഗരത്തിൽ കുതിരകൾ ഇല്ലാത്ത ഇലക്ട്രിക്ക് വിക്ടോറിയ കാരേജുകൾക്ക് തുടക്കമിട്ടു.

വാരാന്തങ്ങളിൽ നഗരം നഗരം ചുറ്റിയടിച്ചുള്ള രാജകീയ യാത്രയാണ് വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നത്. ഒരു നൂറ്റാണ്ടു കാലത്തോളം മുംബൈ നിരത്തുകളെ സമ്പന്നമാക്കിയിരുന്ന വിക്ടോറിയൻ കുതിര സവാരിക്ക് അന്ത്യംകുറിച്ചാണ് ഇലക്‌ട്രിക് കാരേജുകൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

കുതിരക്കുളമ്പടിയുടെ അകമ്പടിയില്ലാതെ തന്നെ യാത്രയുടെ പ്രൗഢി കുറയാതെയാണ് ഇലക്ട്രിക് കാരേജുകളുടെ രൂപകല്പന. കാലഘോഡയിൽനിന്ന്‌ യാത്രയാരംഭിച്ച് ലയൺ ഗേറ്റ്, ഹുതാത്മ ചൗക്ക്. ഡി.എൻ. റോഡ് വഴി 45 മിനിറ്റ് നീണ്ടു നിൽക്കുന്ന പൗരാണിക യാത്രയിൽ ടൂറിസ്റ്റ് ഗൈഡുകളുടെ സേവനവും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here