കെസിഎ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് ഫാദർ കുര്യാക്കോസ് കളപ്പറമ്പത്ത് ഉൽഘാടനം ചെയ്തു

0

കേരള കാത്തോലിക് അസോസിയേഷൻ (KCA) മുംബൈയുടെ സൗജന്യ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ പരിപാടിയുടെ ഭാഗമായി കല്യാൺ സോൺ സൗജന്യ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ഒക്ടോബർ 24 ന് കല്യാൺ വെസ്റ്റ് സെന്റ് തോമസ് കത്തീഡ്രൽ പള്ളി ഹാളിൽ വെച്ചു നടന്നു.

കല്യാൺ വെസ്റ്റ് സെന്റ് തോമസ് കാത്തീഡ്രൽ പള്ളി വികാരി ഫാദർ കുര്യാക്കോസ് കളപ്പറമ്പത്ത് ഉൽഘാടനം ചെയ്ത ക്യാമ്പിൽ KCA മുംബൈ പ്രസിഡന്റ് ജോയി വർഗീസ്, സോഷ്യൽ സർവീസ്‌ ചെയർമാൻ ജോർജ് ഒളശ്ശ, KCA സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവജന വിഭാഗം ചെയർമാനുമായ നെല്ലൻ ജോയി, കായിക വിഭാഗം ചെയർമാൻ സണ്ണി സോളമൻ, ഡോമ്പിവിലി, കല്യാൺ, ഉല്ലാസനഗർ , അംബർനാഥ് KCA യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

കല്യാൺ സോൺ കൂടാതെ ചെമ്പൂർ, വസായി, മിരാ ഭയ്യന്തർ, അന്ധേരി, താനെ സോണുകളിലും കേരള കാത്തോലിക് അസോസിയേഷൻ ഈ മാസം സൗജന്യ വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here