ആര്യൻ ഖാൻ പുറത്തിറങ്ങുമോ ? ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

കഴിഞ്ഞ മൂന്നാഴ്ചയായി കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലാണ് ഇന്ന് ബോംബെ ഹൈക്കോടതി വാദം കേൾക്കുക.

ഒക്‌ടോബർ 20ന് സ്‌പെഷ്യൽ ജഡ്‌ജി വി.വി. പാട്ടിൽ, ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആര്യൻ ഖാന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആര്യന്റെ അഭിഭാഷകൻ സതീഷ് മാനേ ഷിൻഡെ, മുതിർന്ന അഭിഭാഷകൻ അമിത് ദേശായി എന്നിവരെ കൂടാതെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും ആര്യൻ ഖാന് വേണ്ടി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും എന്നാണ് അറിഞ്ഞത്.

നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ഗുരുതരമായ കുറ്റാരോപണങ്ങളാണ് താര പുത്രന് മേൽ ചുമത്തിയിരിക്കുന്നത്. രാജ്യാന്തര മയക്ക് മരുന്ന് ഇടപാടുകാരുമായി ആര്യൻ ഖാന് നിരന്തര സമ്പർക്കമുണ്ടായിരുന്നതിന്റെ വാട്ട്സപ്പ് ചാറ്റുകൾ എൻ സി ബി കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ മയക്ക് മരുന്ന് ഉപയോഗിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും എൻ സി ബി അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here