മഹാരാഷ്ട്രയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 3 കോടി കവിഞ്ഞു

0

മഹാരാഷ്ട്രയിൽ ഇതിനകം 3 കോടിയിലധികം ജനങ്ങൾ രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചു. പൂർണ്ണമായി വാക്സിൻ എടുത്തവരുടെ എണ്ണത്തിൽ മഹാരാഷ്ട്ര ഇന്ന് 3 കോടി പിന്നിടുമ്പോൾ രാജ്യത്തെ .ഏറ്റവും ഉയർന്ന നിരക്കായി രേഖപ്പെടുത്തി. കോവിൻ പ്ലാറ്റഫോമിൽ ലഭ്യമായ കണക്കുകൾ പ്രകാരം 6,61,22,838 പേർ ആദ്യ ഡോസ് എടുത്തപ്പോൾ 3,01,45,491 പേർ വാക്‌സിന്റെ രണ്ട് ഡോസുകളും പൂർത്തിയാക്കി. സംസ്ഥാനത്ത് ഇതുവരെ 9,62,68,329 ഡോസുകളാണ് നൽകിയത്.

അതേസമയം, സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും എത്രയും വേഗം രണ്ടു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാൻ ആരോഗ്യസംരക്ഷണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന് കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ വാക്‌സിനേഷൻ രംഗത്ത് കൈവരിച്ച നേട്ടത്തിന് വലിയ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ദർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here