മോഷണത്തിനിടെ പിടിക്കപ്പെട്ട യുവാവിനെ തല്ലിക്കൊന്നു

0

താനെ ജില്ലയിലെ ഭീവണ്ടിയിലാണ് സംഭവം. പ്രദേശത്തെ ഒരു ചൈനീസ് ഫാസ്റ്റ് ഫുഡ് സെന്ററിൽ നിന്ന് പണം മോഷ്ടിക്കുന്നതിനിടയിലാണ് സഫീഖ് മെഹബൂബ് ശൈഖ് പിടിക്കപ്പെട്ടത്. തുടർന്ന് കടയുടമയും കൂട്ടുകാരും ചേർന്ന് മർദിച്ചു. മർദനത്തിനൊടുവിൽ സഫീഖ് മരണപ്പെടുകയായിരുന്നു.

യുവാവിനെ തല്ലിക്കൊന്ന കേസിൽ കടയുടമയടക്കം അഞ്ചുപേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റുചെയ്തു. പ്രായപൂർത്തിയാവാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. താനെ ജില്ലയിലെ ഭിവൺഡിയിൽ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം. കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ചൊവ്വാഴ്ചയാണ് പ്രതികളെ അറസ്റ്റുചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here