മഹാരാഷ്ട്രയിൽ 1,172 പുതിയ കേസുകൾ; മരണം 20

0

മഹാരാഷ്ട്രയിൽ ഞായറാഴ്ച 1,172 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 66,11,078 ആയി. 20 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,40,216 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 1,399 രോഗികൾ സുഖം പ്രാപിച്ചു . ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 64,50,585 ആയി.

മഹാരാഷ്ട്രയിൽ നിലവിൽ 16,658 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ കോവിഡ് -19 രോഗമുക്തി നിരക്ക് 97.57 ശതമാനവും മരണനിരക്ക് 2.12 ശതമാനവുമാണ്.

മുംബൈ നഗരത്തിൽ 308 പുതിയ കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു, രോഗികളുടെ എണ്ണം 7,56,749 ഉം മരണസംഖ്യ 16,247 ഉം ആയി.

LEAVE A REPLY

Please enter your comment!
Please enter your name here