പാൽഘറിൽ പുതിയ വിമാനത്താവളം

0

പാൽഘർ ജില്ലയിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. മന്ത്രി ആദിത്യ താക്കറെയാണ് തീരുമാനം അറിയിച്ചത്‌. നിലവിൽ മുംബൈ വിമാനത്താവളം മാത്രമാണ്‌ നഗരത്തിൽ അന്തരാഷ്ട്ര വിമാനത്താവളം. ഇവിടെ ചേരികൾ ഒഴിപ്പിച്ച്‌ റൺവേ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കാലതാമസം നേരിടുന്നുണ്ട്.

നവിമുംബൈയിൽ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ നിർമാണം പുരോഗമിച്ചു വരുന്നു. എന്നാൽ ഈ വിമാനത്താവളം വരുന്നതുകൊണ്ടും യാത്രക്കാരുടെ ആവശ്യം പൂർണമായും പരിഹരിക്കാൻ കഴിയില്ല. 2024-ൽ വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷ. നവിമുംബൈ വിമാനത്താവളം പൂർണപ്രവർത്തനശേഷി കൈവരിച്ചാലും പ്രതിവർഷം നാല്‌ കോടി യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാനാവൂ. ഭാവിയിൽ ഉണ്ടാകാവുന്ന യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്താണ്‌ പുതിയൊരു വിമാനത്താവളം കൂടി നിർമിക്കാൻ സർക്കാർ ആലോചിക്കുന്നതെന്ന്‌ മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. പാൽഘറിലായിരിക്കും പുതിയ വിമാനത്താവളം നിർമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here