വടഗാവ്‌ശേരി മലയാളി സമാജം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും വാർഷിക പൊതുയോഗവും നടന്നു

0

പൂനെ നഗർ റോഡ്, വിമാനനഗർ വടഗാവ്‌ശേരി പരിസരത്തെ മലയാളി കൂട്ടായ്മയിൽ നിന്നുടലെടുത്ത മലയാളിസമാജം ഫൗണ്ടേഷന്റെ പൊതുയോഗവും ലോഗോ പ്രകാശനവും മദർ തെരെസ്സ സ്കൂൾ അംഗണത്തിൽ വെച്ച് നടന്നു.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ പി സി നമ്പ്യാർ ലോഗോ പ്രകാശനം നടത്തി. പ്രമുഖ സാഹിത്യനിരുപകൻ സജി അബ്രഹം, പൂനെ മലയാളി ഫെഡറേഷൻ പ്രസിഡന്റ്‌ കെ. ഹരിനാരായണൻ, പിഎംഫ് ട്രഷറർ രാജൻ ആർ നായർ, വൈസ് പ്രസിഡന്റ്‌ ഏ. എസ് ഹംസ എന്നിവർ പങ്കെടുത്ത യോഗത്തിൽ സമാജം പ്രസിഡന്റ്‌ വി ജി ജയൻ അതിഥികളെയും അംഗങ്ങളെയും സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് മേനോൻ ട്രഷറർ ജോസഫ് പീറ്റർ എന്നിവർ സംഘടനയുടെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. കോവിഡ് മഹാമാരിയുടെ കാലത്തു സംഘടന ചെയ്ത പ്രവർത്തനങ്ങൾ പ്രസിഡന്റ്‌ വിവരിച്ചു. ശശി നന്ദി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here