ബദ്‌ലാപുരിൽ എഴുത്തച്ഛൻ ക്ഷേത്രത്തിൻ്റെ ഭൂമിപൂജ കുമ്മനം നിർവഹിച്ചു.

0

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ ക്ഷേത്രം ബദ്‌ലാപുർ ശ്രീരാമദാസ മിഷൻ ആശ്രമത്തിൽ സ്ഥാപിക്കും. ഇരുപത്തിയഞ്ചാമത്തെ ക്ഷേത്രമായ എഴുത്തച്ഛൻ ക്ഷേത്രത്തിനുള്ള ഭൂമിപൂജ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു.

മലയാളഭാഷയെ സ്നേഹിക്കുന്നവരും കേരളത്തിൻ്റെ തനതായ സംസ്കാരം ഉൾക്കൊള്ളുന്നവരും ധാരാളമായി താമസിക്കുന്ന മഹാരാഷ്ട്രയിൽ എഴുത്തച്ഛൻ്റെ ക്ഷേത്രം ഉയരുന്നത് തികച്ചും ഉചിതമാണെന്ന് കുമ്മനം പറഞ്ഞു.

മാതൃഭാഷയെ സ്നേഹിക്കുന്നവരുടെയും പഠിതാക്കളുടെയും സഹകരണം ബദ്‌ലാപൂരിൽ ഉയരുന്ന എഴുത്തച്ഛൻ ക്ഷേത്രത്തിന് ഉണ്ടാകണമെന്ന് സ്വാമിജി മഠാധിപതി കൃഷ്ണാനന്ദ സരസ്വതി അഭ്യർത്ഥിച്ചു.

ഹിന്ദു സേവാ സമിതി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി രമേശ് കലമ്പൊലി ഹിന്ദു ഐക്യവേദി കല്യാൺ പ്രസിഡണ്ട് രാജേഷ് തലവടി എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here