നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്തികയെ അനുമോദിച്ച് എം പി സി സി ജനറൽ സെക്രട്ടറി

0

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാർത്തിക ജീ നായരെ മഹാരാഷ്ടാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് അനുമോദിച്ചു

കാർത്തിയുടെ വിജയം മഹാരാഷ്ടാ സംസ്ഥാനത്തിനും മഹാരാഷ്ടയിലെ മലയാളി സമൂഹത്തിനും ഏറെ അഭിമാനകരമായ നേട്ടമാണെന്ന് ജോജോ പറഞ്ഞു. മുംബൈയില്‍ ജനിച്ച് വളർന്ന മലയാളി കുട്ടികൾക്ക് ഉന്നതാധികര സ്ഥാനങ്ങളില്‍ എത്തിചേരുന്നതിന് ഈ വിജയം പ്രചോദനമാകുമെന്നും ജോജോ തോമസ് പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാംറാങ്ക് നേടിയ മുംബൈ മലയാളിയായ കാര്‍ത്തിക ജി. നായര്‍ മുഴുവന്‍ മാര്‍ക്കും (720/720) സ്‌കോര്‍ ചെയ്തു. ന്യൂ പനവേലിലെ പ്രജാപതി ഗാര്‍ഡന്‍സില്‍ താമസിക്കുന്ന കാര്‍ത്തികയ്ക്ക് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടാനാണ് താത്പര്യം. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ ഗംഗാധരന്റെ മകളാണ്. ടെക്‌നോവ എന്ന സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് ഗംഗാധരന്‍. അമ്മ ശ്രീവിദ്യ പനവേലിലെ പിള്ള കോളേജില്‍ അധ്യാപികയാണ്. സഹോദരി: ജീവിക. സെപ്റ്റംബര്‍ 12ന് നടത്തിയ പരീക്ഷ 16 ലക്ഷത്തിലധികംപേരാണ് എഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here