നവി മുംബൈ; മൊബൈൽ ഫോണിനായി സുഹൃത്തിനെ കൊലപ്പെടുത്തിയ പതിനെട്ടുകാരൻ പിടിയിൽ

0

ഒരു മൊബൈൽ ഫോണും സ്പീക്കറും കൈവശപ്പെടുത്താനായി നടത്തിയ കൊലപാതകത്തിനൊടുവിലാണ് പൻവേലിൽ പതിനെട്ടുകാരൻ പിടിയിലായത്. 19 വയസ്സുള്ള ശാരീരിക വൈകല്യമുള്ള സുഹൃത്തിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്.

പൻവേലിലെ ഏഴ് നിലയുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് കൊണ്ട് അവിടെ നിന്ന് തള്ളിയിടുകയായിരുന്നു. പതിനെട്ട് കാരനായ ആദിത്യ ഷെകാത് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മൊബൈൽ ഫോണും വൈഫൈ സ്പീക്കറും കവർന്ന ശേഷമാണ് പ്രതി കടുംകൈ ചെയ്തത്. രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ആരോ ടെറസിൽ നിന്ന് വീഴുന്നത് കണ്ട പ്രദേശവാസികൾ സഹായത്തിനായി ഓടിയെത്തിയപ്പോഴാണ് യുവാവ് വീണ് കിടക്കുന്നത് കണ്ടത് . ഈ സമയത്ത് ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതായി ചിലർ കണ്ടു. ഇവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായകമായത്.

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഇരയിൽ നിന്നും പ്രതി തട്ടിയെടുത്ത മൊബൈൽ ഫോണും സ്പീക്കറും പോലീസ് കണ്ടെടുത്തു. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here