മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വീണ്ടും ആയിരം കടന്നു

0

മഹാരാഷ്ട്രയിൽ ഇന്ന് 1,094 പുതിയ കേസുകളും 17 മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ 1,976 പേർക്ക് അസുഖം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 66,20,423 ഉം മരണസംഖ്യ 1,40,447 ഉം ആയി.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 982 കേസുകളും 27 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 64,63,932 ആയി ഉയർന്നു. സംസ്ഥാനത്ത് 12,410 പേരാണ് ചികത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് ഇപ്പോൾ 97.64 ശതമാനമാണ്. മരണനിരക്ക് 2.12 ശതമാനവും.

മുംബൈയിൽ പുതിയ 279 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരാളുടെ മരണം രേഖപ്പെടുത്തി