മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ആയിരത്തിൽ താഴെയായി തുടരുന്നത് തിരിച്ചു വരവിന്റെ പാതയിൽ നിൽക്കുന്ന നഗരങ്ങൾക്കും ആശ്വാസമായി. മുംബൈ നഗരത്തിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ ഉത്സവ സീസണിൽ രോഗവ്യാപനം കൂടുമെന്ന ആശങ്കയും കുറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 956 കോവിഡ് കേസുകളാണ്. കൂടാതെ 18 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,40,565 ആയി. പുതിയതായി രോഗമുക്തി നേടിയവരുടെ എണ്ണം 956. സംസ്ഥാനത്തെ ഇത് വരെ രോഗവിമുക്തരായവരുടെ എണ്ണം 64,67,879. വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ 1,02,268. വിവിധകേന്ദ്രങ്ങളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർ 1016. മുംബൈയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 439. നാസിക്ക് 110 കോവിഡ് കേസുകളും പുണെ 305 കേസുകളും റിപ്പോർട്ട് ചെയ്തു.

- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം