മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു

0

മഹാരാഷ്ട്രയിൽ ഇന്ന് 686 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുമ്പോൾ 19 മരണങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 912 പേർ സുഖം പ്രാപിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 66,24,986. മരണസംഖ്യ 1,40,602 ആയി ഉയർന്നു.

നവംബർ ആദ്യം മുതൽ മഹാരാഷ്ട്രയിൽ പ്രതിദിനം 700-ൽ താഴെ കോവിഡ് -19 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 64,68,791 ആയി, സംസ്ഥാനത്ത് 11,943 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് ഇപ്പോൾ 97.64 ശതമാനവും മരണനിരക്ക് 2.12 ശതമാനവുമാണ്.

മുംബൈയിൽ 182 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 4 മരണങ്ങൾ രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here