കല്യാൺ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (See Video)

0

മുംബൈ ഉപനഗരമായ കല്യാൺ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഓടി കൊണ്ടിരിക്കുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിൽ വീണ ഒരു യാത്രക്കാരന്റെ ജീവനാണ് റെയിൽവേ ഉദ്യോഗസ്ഥരും ഓടിക്കൂടിയ യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തിയത് . മധ്യ റെയിൽവേ ട്വീറ്റ് ചെയ്ത വീഡിയോയിൽ തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നീങ്ങുമ്പോഴാണ് ഒരു യാത്രക്കാരൻ അപകടത്തിൽ പെടുന്നതായി കാണാനാകുന്നത്. സമയോചിതമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായത്.

പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലുള്ള വിടവിലേക്ക് വീഴുന്ന നാടകീയമായ ദൃശ്യങ്ങൾ റെയിൽവേ അധികൃതർ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here