നവി മുംബൈയിലെ ജ്വല്ലറിയിൽ വൻ കവർച്ച

0

നവി മുംബൈ ടൗൺഷിപ്പിലെ ഒരു ജ്വല്ലറിയിൽ നടന്ന കവർച്ചയിൽ 77 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടു. അജ്ഞാതരായ മൂന്ന് പേർ അതിക്രമിച്ച് കയറി 77.85 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ കൊള്ളയടിച്ചതായി പോലീസ് അറിയിച്ചു.

നവി മുംബൈയിൽ ഘൻസോളി ആസ്ഥാനമായ ഷോറൂമിലായിരുന്നു സംഭവം.

കവർച്ചക്കാർ കടയിലെ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു 1.7 കിലോയോളം സ്വർണാഭരണങ്ങളും വെള്ളിയും പണവും കവർന്നതെന്ന് റബാലെ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവരമറിയിച്ചതിനെ തുടർന്ന് റബാലെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അജ്ഞാതർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here