നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും കടമ്പകൾ

0

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതിയ പരിസ്ഥിതി അനുമതി വേണമെന്ന ശുപാർശയുമായി കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ വിദഗ്ധസമിതി രംഗത്തെത്തിയിരിക്കയാണ്. പുതിയ അനുമതി തേടുമ്പോൾ 2010-ൽ സിഡ്‌കോയ്ക്ക് നൽകിയ അനുമതിയിലെ വ്യവസ്ഥകൾ നിലനിർത്തുമെന്ന് ഒക്ടോബർ എട്ടിന് ചേർന്ന വിദഗ്ധസമിതി വ്യക്തമാക്കിയിരുന്നു.

കാലാവധി കഴിഞ്ഞതിനെത്തുടർന്ന് 2017-ൽ അനുമതി നീട്ടിക്കൊടുത്തിരുന്നു. അതിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതിയ അനുമതി തേടണമെന്ന് വിദഗ്ധസമിതി നിർദേശിച്ചത്.

അതേസമയം പദ്ധതിക്ക് മഹാരാഷ്ട്ര സർക്കാരിന്റെ തീരദേശ നിയന്ത്രണ അതോറിറ്റിയുടെ അനുമതി സെപ്റ്റംബർ മാസത്തിൽ ലഭിച്ചുകഴിഞ്ഞുവെന്നും കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ പുതുക്കിയ അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും സിഡ്‌കോ അധികൃതർ വ്യക്തമാക്കി. പലകാരണങ്ങൾകൊണ്ട് വൈകിയ പദ്ധതിയുടെഒന്നും രണ്ടും ഘട്ടങ്ങൾ 2024 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സിഡ്‌കോ അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here