ഈസ്റ്റേൺ ഫ്രീവേ ചെമ്പൂരിൽ നിന്ന് താനെ വരെ നീട്ടും

0

മുംബൈയ്ക്കും താനെയ്ക്കും ഇടയിലുള്ള യാത്ര തടസ്സരഹിതമാക്കുന്നതിനായി , ചെമ്പൂരിൽ നിന്ന് താനെ വരെ ഈസ്റ്റേൺ ഫ്രീവേ നീട്ടാൻ മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) തീരുമാനിച്ചു. ഇതോടെ റോഡ് ഗതാഗതം ആശ്രയിക്കുന്ന ഈ മേഖലയിലുള്ള ആയിരക്കണക്കിന് യാത്രക്കാർക്കാണ് അനുഗ്രഹമാകുന്നത്

നഗരവികസന മന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഔദ്യോഗിക തീരുമാനം.

നിലവിൽ ദക്ഷിണ മുംബൈയിൽ നിന്ന് ആരംഭിക്കുന്ന ഫ്രീവേ ചെമ്പൂരിലെ ശിവാജി നഗറിലാണ് അവസാനിക്കുന്നത്. അത് കൊണ്ട് തന്നെ താനെയിലേക്കുള്ള ഗതാഗതം ദുഷ്കരമായി തുടരുകയായിരുന്നു. ഇതിനൊരു പരിഹാരമായിരിക്കും പുതിയ തീരുമാനം. സൗത്ത് മുംബൈയിൽ നിന്ന് സെൻട്രൽ പ്രാന്തപ്രദേശങ്ങളായ ചെമ്പൂർ, ഘാട്‌കോപ്പർ എന്നിവിടങ്ങളിലേക്കുള്ള വേഗത്തിലുള്ള ഗതാഗത നീക്കത്തിൽ ഫ്രീവേ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here