മുംബൈയിൽ അയ്യപ്പ ക്ഷേത്രങ്ങളിൽ തിരക്കേറി

0

മണ്ഡലകാലം തുടങ്ങിയതോടെ മുംബൈയിലെ അയ്യപ്പ ക്ഷേത്രങ്ങളിലേക്ക് ഭക്തജന പ്രവാഹമായി. മാലധാരണത്തിന് എത്തുന്നവരുടെ എണ്ണം കോവിഡിന് മുൻപുള്ള വർഷങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ എത്തുമെന്നാണ് കരുതുന്നത്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും കെട്ടുനിറക്കുവാനുള്ള സൗകര്യങ്ങളും മിക്കവാറും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ നിലവിലെ കാലാവസ്ഥയാണ് പലരും ശബരിമല യാത്ര നീട്ടി വയ്ക്കുവാനുള്ള കാരണമായി ഭക്തന്മാർ പറയുന്നത്.

നിലവിലെ കോവിഡ് മാനദണ്ഡങ്ങളും പലരെയും ഇക്കുറി ശബരിമല തീർഥാടനത്തിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഡിസംബർ ജനുവരി മാസങ്ങളിൽ കൂടുതൽ അയ്യപ്പ ഭക്തർ മുംബൈയിൽ നിന്നും ശബരിമല യാത്ര ചെയ്യുമെന്നാണ് ഗുരുസ്വാമിമാരും പറയുന്നത്. മണ്ഡലക്കാലത്ത് കേരളത്തിന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ അയ്യപ്പ ഭക്തർ എത്തിയിരുന്നതും മുംബൈയിൽ നിന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here