മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 963 പുതിയ കോവിഡ് കേസുകളും 24 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തപ്പോൾ 972 രോഗികൾക്ക് അസുഖം ഭേദമായി. ഇതോടെ രോഗബാധിതരുടെ എണ്ണം 66,27,838 ആയി ഉയർന്നു. മരണസംഖ്യ 1,40,692 ആയി. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ആയിരം കടന്നത്. ബുധനാഴ്ച, സംസ്ഥാനത്ത് 1,003 കോവിഡ് -19 കേസുകളും 32 പുതിയ മരണങ്ങളും രേഖപ്പെടുത്തിയത് ആശങ്ക വർധിപ്പിച്ചു. തിരിച്ചു വരവിന്റെ പാതയിൽ നിൽക്കുന്ന സംസ്ഥാനത്ത് ആറു ദിവസങ്ങൾക്ക് ശേഷമാണ് രോഗവ്യാപനത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 64,71,763 ആയി ഉയർന്നു. നിലവിൽ 11,732 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലെ കോവിഡ്-19 രോഗമുക്തി നിരക്ക് 97.65 ശതമാനവും മരണനിരക്ക് 2.12 ശതമാനവുമാണ്.
മുംബൈയിൽ 226 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നഗരത്തിൽ 12 മരണങ്ങളും രേഖപ്പെടുത്തി.

- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ
- പാലക്കാട് നിന്ന് മുംബൈയിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല
- ഏഴുനിലയിലെ അക്ഷരപ്പെരുമ