ആര്യൻ ഖാൻ എൻ സി ബി ഓഫീസിലെത്തി ഒപ്പിട്ട് മടങ്ങി

0

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ വെള്ളിയാഴ്ച നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) ഹാജർ രേഖപ്പെടുത്താൻ ഹാജരായി.

പാപ്പരാസികൾ അടങ്ങുന്ന വലിയ ക്യാമറാ സംഘം തന്നെ ആര്യൻ ഖാന്റെ വരവിനായി എൻ സി ബി ഓഫീസിന് മുൻപിൽ തമ്പടിച്ചിരുന്നു. മോസ് കളർ പാന്റും സ്‌നീക്കറുകളോട് കൂടിയ വെള്ള ഫുൾ സ്ലീവ് ടീ ഷർട്ടാണ് ആര്യൻ ധരിച്ചിരുന്നത്. കറുത്ത മുഖംമൂടിയും ധരിച്ചിരുന്നു.

പാപ്പരാസികൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച വീഡിയോയോട് നിരവധി പേരാണ് പ്രതികരിച്ചത്. “ആര്യൻ ശക്തനായിരിക്കൂ. ഞങ്ങൾ നിങ്ങളോടൊപ്പം, ഭാവി സൂപ്പർസ്റ്റാർ.” എന്നായിരുന്നു ഒരാളുടെ പ്രതികരണം. എന്നാൽ വളരെ സങ്കടകരമാണെന്നും കുറ്റമൊന്നും ചെയ്യാതെ ഇടയ്ക്കിടെ ഓഫീസ് സന്ദർശിക്കുന്നത് വേദനയാണെന്നുമായിരുന്നു മറ്റൊരു പ്രതികരണം.

മയക്കുമരുന്ന് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എൻസിബിക്ക് മുമ്പാകെ ആഴ്ചതോറും ഹാജരാകണം. ജാമ്യം അനുവദിക്കുമ്പോൾ എല്ലാ വെള്ളിയാഴ്ചയും ലഹരിവിരുദ്ധ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് കഴിഞ്ഞ മാസം കോടതി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 2 ന് മുംബൈ തീരത്ത് ആഡംബര കപ്പലിൽ നടന്ന റെയ്‌ഡിലായിരുന്നു ആര്യനെയും സംഘത്തെയും എൻസിബി അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here