കാർത്തികയെ നിയമസഭാംഗം ബാലാറാം പാട്ടിൽ അനുമോദിച്ചു

0

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (NEET-2021) നൂറ് ശതമാനവും മാർക്ക് കരസ്ഥമാക്കി അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ പൻവേൽ നിവാസി കാർത്തിക ജി.നായരെ മഹാരാഷ്ട്ര നിയമസഭംഗം ബാലാറാം പാട്ടിലും സഹപ്രവർത്തകരും ബൊക്കെയും, ഉപഹാരവും നൽകി ആദരിച്ചു.
ന്യൂ പൻവേൽ, സെക്ർ-5, പ്രജാപതി ഗാർഡൻ സൊസൈറ്റിയിലെ കാർത്തികയുടെ വസതിയിലെത്തിയാണ് അനുമോദിച്ചത്.

കണ്ണൂർ കരുവള്ളൂർ സ്വദേശിയും, മഹാരാഷ്ട്ര മലയാളിയുമായ ഗംഗാധരൻ നായരുടെയും,ശ്രീവിദ്യയുടെയും മകളാണ് കാർത്തിക.

ചടങ്ങിൽ മുൻ സുഖാപുർ ഗ്രാമ പഞ്ചായത്ത് അംഗം രാജഷ് കെനി, ഹേമരാജ് മാത്രേ, ശശികല സിംഗ്, ദിവാകരൻ നായർ, കെ.സി.എസ്. ഭാരവാഹികളായ മനോജ് കുമാർ എം.എസ്, അനിൽകുമാർ പിള്ള, സാജൻ പി.ചാണ്ടി, ഓ.സി അലക്സാണ്ടർ, അച്ചൻകുഞ്ഞ് ഡാനിയേൽ, യോഹന്നാൻ തങ്കച്ചൻ, അംഗങ്ങളായ അനിഷ് തോമസ്, ഷാജി യോഹന്നാൻ, ഷിനു കെ. ചെറിയാൻ, എന്നിവർ സന്നിഹിതരായിരുന്നുവെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എം.എസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here