കോവിഡ് യോദ്ധാ പുരസ്ക്കാരവും, വീൽ ചെയർ വിതരണവും നടത്തി

0

കല്യാൺ ഡോംബവലി ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ  ഡോംബവലി ഈസ്റ്റ് ഇമാക്കുലേറ്റ് കൺസപ്ഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  എം.പി.സി സി പ്രസിഡന്റ് നാനാ പട്ടോളെ മുഖ്യഥിതിയായി പങ്കെടുത്തു. കല്യാൺ ഡിസിസി പ്രസിഡന്റ് സച്ചിൻ പോട്ടെ വിശിഷ്ട അഥിതിയായിരുന്നു.
        
ചടങ്ങിൽ  കോവിഡ് യോദ്ധാക്കൾക്ക് മദർ തേരേസ ഗൗരവ പുരസ്ക്കാരം നാനാ പട്ടോളെ നൽകി ആദരിച്ചു. തുടർന്ന് നടക്കാൻ ശേഷിയില്ലാത്തവർക്ക് വീൽ ചെയറുകളും നൽകി.

കെ ഡി സി എ പ്രസിഡന്റ് പോളീ ജേക്കബ്  അധ്യക്ഷത വഹിച്ചു. നിരവധി രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്കാരിക പ്രവർത്തകർ   പങ്കെടുത്തു.

ഉമ്മൻ ഡേവിഡ്, പോൾ പാറപ്പള്ളി, മനോജ് അയ്യനേത്ത്, ബിനോയ് ദേവസ്യ, ബിജു രാജൻ, ആന്റണി ഫിലിപ്പ് , ജോയ് നെല്ലൻ, സണ്ണി ആൻറണി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here