ജോജോ മനുഷ്യ സ്നേഹിയായ പൊതുപ്രവർത്തകൻ – രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

0

വിഷമഘട്ടത്തിൽ സാധാരണക്കാർക്ക് സഹായവുമായെത്തുന്ന മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകനാണ് ജോജോ തോമസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കോവിഡ് കാലത്ത് മഹാരാഷ്ട്രയിൽ കുടുങ്ങിയ മലയാളികൾക്ക് സഹായങ്ങളെത്തിക്കുന്നതിനും, പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്നതിനും അദ്ദേഹം മുൻപന്തിയിൽ നിന്ന് മാതൃകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ ചെറുപുഴ സ്വദേശിയായ ജോജോ തോമസിന് പയ്യന്നൂർ സുഹൃത്ത് സംഘത്തിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണവും അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ജയരാജ് അധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞിക്കണ്ണൻ, എം.കെ രാജൻ, പി. ലളിത, അഡ്വ. ഡി.കെ ഗോപിനാഥ്, കെ.കെ ഫൽഗുനൻ, കെ.വി ഭാസ്കരൻ, പ്രദീഷ് പി.ടി, കെ.പി മോഹനൻ, ടി. വി ഗംഗാധരൻ, ആകാശ് ഭാസ്കരൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here