കാൽപ്പന്തു കളിയുടെ ആവേശത്തിൽ മുംബൈ

പ്രവചനങ്ങളെയും പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ടുള്ള സമ്മർദ്ദം നിറഞ്ഞ പ്രകടനങ്ങളാണ് ഓരോ മത്സരവും കാഴ്ച വയ്ക്കുന്നതെങ്കിലും ഫിഫാ ലോക കപ്പിന്റെ ആരവം മുംബൈ നഗരത്തെയും ആവേശത്തിലാക്കിയിരിക്കാണ്.

0

കാൽപ്പന്തുകളിയുടെ ആവേശ തിമിർപ്പിലാണ് മുംബൈ നഗരവും. ഫിഫാ ലോക കപ്പിന്റെ ആരവം മുംബൈ നഗരത്തെയും ആവേശത്തിലാക്കിയിരിക്കാണ്. പ്രവചനങ്ങളെയും പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ടുള്ള സമ്മർദ്ദം നിറഞ്ഞ പ്രകടനങ്ങളാണ് ഓരോ മത്സരവും കോറിയിടുന്നത്.

നഗരത്തിൽ കാൽപ്പന്തു കളിയെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് പിള്ള ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂറ്സ്. ചെമ്പൂർ, പൻവേൽ, ന്യൂ പൻവേൽ, ഗൊരായി, രാസായനി എന്നിവിടങ്ങളിയായി പടർന്ന് പന്തലിച്ചു നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ വർഷം തോറും ഏകദേശം 30000 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. അറിവിന്റെ ലോകത്ത് സ്പോർട്സ് വലിയ പങ്കു വഹിക്കുന്നുണ്ടെന്ന പക്ഷക്കാരാണ് മാനേജ്‌മന്റ്. മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാനും വ്യക്തിത്വ വികസനത്തിനും ഈ കായിക വിനോദത്തിനു കഴിയുമെന്നാണ് സി ഇ ഓ ഡോ വാസുദേവൻ പിള്ള പറയുന്നത് .

കുട്ടിക്കാലം മുതൽ ഫുട്ബാൾ കളിയോടാണ് താൽപര്യമെന്നു ഡെപ്യൂട്ടി സി ഇ ഓ പ്രണവും വ്യക്തമാക്കി. ഫിഫാ വേൾഡ് കപ്പ് ഫൈനൽ നേരിട്ട് കാണാറുള്ള പ്രണവ് ഇക്കുറിയും അതിന് മുടക്കം വരുത്തുന്നില്ല.

കഴിഞ്ഞ 5 വർഷമായി പിള്ളൈ കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ ഫൈനലിൽ എത്താറുണ്ടെന്നാണ് സ്‌പോർട് ഡയറക്ടർ പദ്മാക്ഷൻ പറഞ്ഞത് . നഗരത്തിലെ യുവതലമുറക്ക് ക്രിക്കറ്റിനോടാന് ഹരമെന്നും എന്നാൽ ഫുട്ബാളിന്റെ മാസ്മരികത മനസിലാക്കി തുടങ്ങിയെന്നുമുള്ള അഭിപ്രായക്കാരനാണ് സ്‌പോർട് ഡയറക്ടർ പദ്മാക്ഷൻ

നഗരത്തിൽ കാൽപ്പന്തു കളിക്ക് പ്രാധാന്യം നൽകുന്ന കോളേജിലെ ഫുട്ബാൾ കൊച്ചാണ് ജെയിംസ്. കോളേജിലെ ടീമിൽ നിന്നുള്ള കളിക്കാർ പിന്നീട് ദേശീയ ടീമുകളിൽ പങ്കെടുത്തു മികവ് പ്രകടിപ്പിക്കുമ്പോൾ അഭിമാനം തോന്നാറുണ്ടെന്ന് ജെയിംസ് പറഞ്ഞു.

അഞ്ചു തവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻ ആയിരുന്ന ബിന്ദു പ്രസാദ് മുംബൈയിൽ സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്. തന്റെ പ്രിയപ്പെട്ട സ്പോർട്ടിനെ കുറിച്ച് സംസാരിക്കുമ്പോൾ ബിന്ദുവിന് ഇപ്പോഴും കളിക്കളത്തിലെ ആവേശമാണ്. പൊതുവെ സ്ത്രീകൾ കടന്നു വരാത്ത കായിക രംഗമാണ് കാൽപ്പന്തു കളി. മുബൈയിൽ സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥയായ ബിന്ദു പ്രസാദിന് അത് കൊണ്ട് തന്നെ ഈ രംഗത്തെക്കുള്ള കടന്നു വരവ് അത്രക്ക് എളുപ്പമായിരുന്നില്ല.

നവി മുംബൈയിലെ സാമൂഹിക പ്രവർത്തകനായ സാബു ഡാനിയൽ ഒരു പഴയ ഫുട്ബാൾ ചാമ്പ്യനാണ്. പാപ്പായുടെ വഴി പിന്തുടരുന്ന മക്കളായ സാനുവും സിനുവും വാരിക്കൂട്ടിയ ട്രോഫികൾ കൊണ്ട് നിറഞ്ഞിരിക്കായാണ് ബേലാപ്പൂരിലെ വീട്.

ക്രിക്കറ്റ് തരംഗമാണെങ്കിൽ ഫുട്ബാൾ ചങ്കാണ് ബിജു രാമന്. മുംബൈയിൽ ലോജിസ്റ്റിക് വ്യവസായ രംഗത്തെ പ്രമുഖനായ ഈ തൃശൂർക്കാരൻ കാൽപ്പന്തു കളിയെ ഇഷ്ടപ്പെടാൻ കാരണങ്ങൾ ഏറെയാണ്.

ലോകകപ്പിന്റെ വിജയം ഉറ്റുനോക്കുകയാണ് നഗരത്തിലെ ഫുട്ബോൾ പ്രേമികളും. ആര് ജയിക്കുമെന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് പലരും നൽകിയത്.

എന്തൊക്കെയായാലും മഹാ നഗരത്തിൽ കാൽപ്പന്തു കളിയെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നവരിൽ കൂടുതലും മലയാളികൾ തന്നെയാണ്.

Watch tonight in AMCHI MUMBAI

EVERY WEDNESDAY @ 9.30 PM IN PEOPLE TV
Every Sunday @ 7.30 am in Kairali TV


കേരളത്തെ കാത്തിരിക്കുന്നത് അഭിവൃദ്ധിയുടെ നാളുകളെന്ന് യുവ സംരംഭകൻ റിതേഷ്
അമർ അക്ബർ ആന്റണി 40 വർഷം പിന്നിട്ടു
കേരള ഹൌസ് – സർക്കാരിന്റെ അനുകൂല നടപടിയെ സ്വാഗതം ചെയ്തു മുംബൈ മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here