ഇനി ടിക്കറ്റ് കൗണ്ടറിൽ പോകാതെയും ലോക്കൽ ട്രെയിനിൽ ടിക്കറ്റെടുക്കാം

0

മുംബൈയിലെ ലോക്കൽ ട്രെയിനുകളുടെ ടിക്കറ്റുകൾ യു.ടി.എസ്. (അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ആപ്പ് വഴിയും നൽകാൻ മധ്യറെയിൽവേ തീരുമാനിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിയപ്പോഴാണ് ആപ്പ് വഴി ടിക്കറ്റ് നൽകിയിരുന്ന സംവിധാനം റെയിൽവേ താത്‌കാലികമായി റദ്ദാക്കിയത്.

വാക്സിന്റെ രണ്ടു ഡോസുകൾ എടുത്ത് 14 ദിവസം കഴിഞ്ഞ ശേഷം ഈ ആപ്പ് വഴി ടിക്കറ്റെടുക്കാം. യു.ടി.എസ്. ആപ്പ് കോവിൻ പോർട്ടലുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവിൽ മധ്യ, പശ്ചിമ റെയിൽവേയിൽ 40 ലക്ഷത്തോളം യാത്രക്കാരാണ് ഒരോ ദിവസവും സഞ്ചരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് രണ്ട് വാക്സിൻ ഡോസുകളും സ്വീകരിച്ചവർക്ക് ലോക്കൽ ട്രെയിൻ യാത്ര റെയിൽവേ അനുവദിച്ചത്. Click here or below to download APP

LEAVE A REPLY

Please enter your comment!
Please enter your name here