കൊങ്കൺ പാതയിൽ വീണ്ടും മോഷണം; ഓഖ എക്‌സ്‌പ്രസിൽ യാത്രക്കാരിക്ക് നഷ്ടമായത് മകളുടെ ചികിത്സക്കായി കരുതിയ ഒരു ലക്ഷം രൂപ

0

കേരളത്തിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ഓഖ എക്‌സ്‌പ്രസിൽ ഇന്ന് വെളുപ്പിനാണ് സംഭവം. തീവണ്ടി മംഗളൂരു സ്റ്റേഷന് എത്തുന്നതിന് 5 മിനിറ്റ് മുമ്പായിരുന്നു 2 പേർ S14 കമ്പാർട്ട്മെന്റിൽ കയറിയത് . തുടർന്നാണ് കോച്ചിൽ ഉറങ്ങി കിടന്നിരുന്ന യാത്രക്കാരിയുടെ ബാഗുമായി കടന്നു കളഞ്ഞത്. 1 ലക്ഷവും രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗാണ് മോഷണം പോയതെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു. അമ്പലപ്പുഴയിൽ നിന്നും ഗുജറാത്തിലേക്ക് യാത്ര ചെയ്ത് സ്ത്രീക്കാണ് ഈ ദുരവസ്ഥയുണ്ടായത്. മകളുടെ ചികിത്സക്കായി പണവുമായി ഗുജറാത്തിലേക്ക് പോകുന്ന യാത്രക്കിടയിലാണ് കവർച്ച നടന്നതെന്നാണ് രാജേഷ് മുംബൈ അറിയിച്ചത്. തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ കേരളത്തിലേക്ക് പോകുന്ന നേത്രാവതിയിലെ യാത്രക്കാരനായിരുന്നു ഐരോളി നിവാസിയായ രാജേഷ്.

വെളുപ്പിന് 4 മണിക്ക് മംഗളൂരു എത്തിച്ചേരുന്ന ഈ ട്രെയിനിൽ മോഷണം പതിവാണെന്ന് പോലീസുകാരും പറയുന്നു. മിക്കവാറും ഈ സമയം എല്ലാവരും നല്ല ഉറക്കത്തിലായിരിക്കുമെന്നതാണ് കവർച്ചക്കാർക്ക് അവസരമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here