മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി

0

മഹാരാഷ്ട്രയിൽ ഡിസംബറിൽ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ മുന്നറിയിപ്പ് നൽകി.

എന്നാൽ രോഗം ബാധിക്കുന്നവർക്ക് മെഡിക്കൽ ഓക്സിജന്റെയും ഐ സി യു കിടക്കകളുടെയും ആവശ്യം വരില്ലെന്നാണ് നിലവിലെ വിലയിരുത്തലെന്നും രാജേഷ് ടോപ്പെ വ്യക്തമാക്കി

മഹാരാഷ്ട്രയിൽ യോഗ്യരായവരിൽ ഭൂരിഭാഗവും വാക്‌സിൻ നൽകിക്കഴിഞ്ഞ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തിന്റെ തോത് വളരെ കുറവായിരിക്കുമെന്നാണ് നിഗമനം

നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിൽ താഴെയാണ്.

ആരോഗ്യ പ്രവർത്തകർ മുന്നണി പോരാളികൾ മുതിർന്ന പൗരന്മാർ എന്നിവർക്ക് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജേഷ് ടോപ്പെ പറഞ്ഞു

കൂടാതെ 12 നും 18 നും മധ്യേ പ്രായമുള്ള കുട്ടികൾക്കും വാക്‌സിൻ നൽകണമെന്ന ആവശ്യവും കേന്ദ്ര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് രാജേഷ് ടോപ്പെ പറഞ്ഞു

കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടയിൽ മുംബൈ നഗരത്തെ കൂടുതൽ ആശങ്കയിലാക്കി ഡെങ്കിപ്പനി കേസുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത് . രണ്ടു വർഷം മുൻപ് 129 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത നഗരത്തിൽ ഈ വർഷം ഇത് വരെ 821 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് ബി എം സി പുറത്ത് വിട്ട കണക്കുകൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here