ഒമിക്രോൺ ആശങ്കയിൽ മുംബൈ നഗരം

0

ഒമിക്രോൺ ലോകമെമ്പാടും ഭീതി വിതക്കുന്നതിനിടയിലാണ്. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തിയിരിക്കുന്നത്. പുതിയ വകഭേദമാണോ എന്നറിയാൻ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കയാണെന്ന് അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ അടിയന്തിര നീക്കം. മുഖ്യമന്ത്രി ഇന്ന് യോഗം ചേരും

വിദേശരാജ്യങ്ങളിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു .

ലോക്ഡൗണിന് സമാനമായ കൂടുതൽ നിയന്ത്രണങ്ങൾ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പുതുതായി കണ്ടെത്തിയ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുള്ളതിനാൽ ദക്ഷിണാഫ്രിക്കയിൽനിന്നും മറ്റും മുംബൈയിൽ എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ വേണമെന്ന് ബി.എം.സി. പ്രഖ്യാപിച്ചിരുന്നു. ഇവരിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകൾ ജനിതക പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒമിക്രോൺ ലോകമെമ്പാടും ഭീതി വിതക്കുന്നതിനിടയിലാണ്. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയിൽ നിന്ന് മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ മടങ്ങിയെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തിയിരിക്കുന്നത് . രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും, നിലവിൽ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും സാമ്പിളുകൾ കസ്തൂർബ ആശുപത്രിയുടെ പുതിയ ജീനോം സീക്വൻസിംഗ് ലബോറട്ടറിയിലേക്ക് ഇന്ന് അയക്കുമെന്നും അധികൃതർ അറിയിച്ചു .
.
സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിക്കുന്നവർക്കും പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇവ മാത്രം മതിയാവില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കോവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായ സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. സ്ഥിതി ചർച്ചചെയ്യാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡിവിഷണൽ കമ്മിഷണർമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ കോവിഡ് ടാസ്‌ക് ഫോഴ്‌സുമായും ചർച്ചചെയ്ത ശേഷമായിരിക്കും.പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക.

ALSO READ  | ഒമിക്രോൺ ഡോംബിവ്‌ലിയിൽ കണ്ടെത്തിയതായി സംശയം

LEAVE A REPLY

Please enter your comment!
Please enter your name here