കഥാ വായനയിലൂടെ പ്രവീജ വായനക്കാർക്ക് പുതിയ ഊർജം നൽകിയെന്ന് വൈശാഖൻ

0

പൂനെ : മലയാളകഥാ വായനാരംഗത്തു പുതിയ മാനങ്ങളും ഊർജവും നല്കാൻ പ്രവീജക്ക്‌ കഴിഞ്ഞുവെന്ന് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖൻ പറഞ്ഞു. ചിഞ്ച് വാട് മലയാളി സമാജം ഏർപ്പെടുത്തിയ അനുമോദനായോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തു തന്നെ അപൂർവമായിട്ടായിരിക്കും ഒരു മലയാളി സമാജം ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് കാലത്ത് കഥകൾ പറയാനും കേൾക്കാനുള്ള പ്രവീജ നടത്തിയ ശ്രമങ്ങൾ മലയാള സാഹിത്യലോകത്തിനു മറക്കാനാവാത്ത മുതൽകുട്ടായിമാറി. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ നൂറിൽപരം കഥകൾ വായനാലോകം എന്ന പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാള ഭാഷാ സ്നേഹികളിലേക്കെത്തിച്ച പൂനെ നിഗഡി നിവാസിയും തൃശ്ശൂർ ജില്ലയിലെ പറയ്ക്കാടു സ്വദേശിനിയുമായ പ്രവിജയെ ചിഞ്ച് വാട് മലയാളി സമാജം കീർത്തിപത്രവും പൊന്നാടയും നൽകി ആദരിച്ചു.

സിഎംസ് പ്രസിഡന്റ് പി വി ഭാസ്കരന്റെ അധ്യക്ഷതയിൽ ആകുർഡി സിഎംസ് കേരളഭവനിൽ വെച്ച് ചേർന്ന അനുമോദനചടങ്ങു പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കുടിയായ വൈശാഖൻ ഉത്ഘാടനം ചെയ്തു. സാഹിത്യകാരന്മാരായ യൂ കെ കുമാരൻ, ശ്രീകുമാരി രാമചന്ദ്രൻ, ഗീത ഡി നായർ, ഡബ്ലിയൂ എം സി ഗ്ലോബൽ പ്രസിഡന്റ് ടി പി വിജയൻ സമാജം വൈസ് പ്രസിഡന്റ് എം എം നമ്പ്യാർ വയനാലോകം ഓൺലൈൻ മീഡിയ സ്ഥാപകൻ ഷാജി പത്മനാഭൻ എന്നിവർ സംസാരിച്ചു. കഥകൃത്തുക്കളായ സക്കറിയയുടെയും അംബികാസുധൻ മാങ്ങാടിന്റെയും സന്ദേശങ്ങൾ വായിച്ചു. സാഹിത്യവേദി ഓർഗനൈസിങ് സെക്രട്ടറി കെ ഹരിനാരായണൻ സ്വാഗതവും സിഎംസ് ട്രഷറർ പി അജയകുമാർ നന്ദിയും രേഖപ്പെടുത്തി. മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്‌ജലി കാവ്യാലാപനത്തിൽ പൂനെ ചാപ്റ്ററിൽ നിന്നും വിജയികളായ സിഎംസ് മലയാളം പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾ ആതിഷ് അയ്യപ്പനെയും ആകാശ് സുധാകരനെയും പ്രത്യേകം ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here