ഒമിക്രോൺ ഭീഷണി; 12 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കണമെന്ന് മഹാരാഷ്ട്ര

0

ഒമിക്രോൺ ഭീഷണിയെ തുടർന്ന് 12 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. 12 രാജ്യങ്ങളെക്കുറിച്ച് കാബിനറ്റ് ആശങ്ക പ്രകടിപ്പിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. അതെ സമയം ഒമൈക്രോൺ പടർന്ന് പിടിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി

മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ 12 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കുന്ന കാര്യം ചർച്ച ചെയ്തു.

ഒമൈക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് ആശങ്കയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കാൻ മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തോട് നിർദേശിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.

12 രാജ്യങ്ങളെക്കുറിച്ച് കാബിനറ്റ് ആശങ്ക പ്രകടിപ്പിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു.

വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കാനുള്ള നടപടികൾ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട മന്ത്രി ആദിത്യ താക്കറെ ഇന്ന് ബി എം സി ആസ്ഥാനത്തെത്തി ചർച്ച നടത്തി. രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 8 ആഴ്ചയിൽ നിന്ന് 4 ആഴ്ചയായി കുറയ്ക്കാൻ ബിഎംസി കേന്ദ്രത്തോട് ആവശ്യപ്പെടും.

കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് മുംബൈയിൽ ആശങ്ക ഉയർത്തിയിരുന്നു . ഒമൈക്രോൺ ആണോ എന്നറിയാൻ സാമ്പിളുകൾ ഇന്ന് പരിശോധനക്ക് അയച്ചിരിക്കയാണ്.

ഒമൈക്രോൺ ഉയർന്ന അപകട സാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു . ഒമൈക്രോൺ പടർന്ന് പിടിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here