ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഡോംബിവ്‌ലി നിവാസിയായ എഞ്ചിനീയർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കോവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ ഇയാൾക്ക് പ്രത്യേക രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ലെന്നും സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കുന്നത് വരെ നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
വൈറസിന്റെ കൂടുതൽ വ്യാപന ശേഷിയുള്ള പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ രോഗിയുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി കസ്തുർബാ ആശുപത്രിയിലേക്ക് അയച്ചതായി കെ ഡി എം സി നോഡൽ ഓഫീസർ ഡോ ശ്രീജിത്ത് പറഞ്ഞു. ഏഴ് ദിവസത്തിന് ശേഷമായിരിക്കും ഫലം അറിയുക.
എന്നാൽ പരിഭ്രാന്തി വേണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കല്യാൺ-ഡോംബിവ്‌ലി മേഖലയിലെ നിവാസികളോട് കെഡിഎംസി കമ്മീഷണർ ഡോ വിജയ് സൂര്യവൻഷി അഭ്യർത്ഥിച്ചു.
ദക്ഷിണാഫ്രിക്ക, ദുബായ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്ത ശേഷമാണ് നവംബർ 24 ന് എഞ്ചിനീയർ ഡോംബിവ്‌ലിയിലെ വീട്ടിലെത്തിയത്. ഡൽഹിയിൽ നടന്ന പരിശോധനയിൽ ഇയാൾക്ക് കോവിഡ് കണ്ടെത്തിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഇയാളുടെ എട്ട് കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി. അവരുടെ റിപ്പോർട്ടുകൾ നെഗറ്റീവ് ആയിരുന്നു. യാത്രക്കിടയിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് അധികൃതർ.
രോഗി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ പറഞ്ഞത്. എന്നിരുന്നാലും വിഷാദത്തിലാണെന്നും ഇതിനായി പ്രത്യേക കൗൺസിലിങ് നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ട്രെയിൻ യാത്രാ സംവിധാനം കുറ്റമറ്റതാക്കണം. – എയ്മ മഹാരാഷ്ട്ര
- എയ്മ മെഗാ ഷോയ്ക്കായി മുംബൈയിൽ വേദിയൊരുങ്ങുന്നു
- ഒഡീഷ ട്രെയിനപകടം; മലയാളി യാത്രക്കാരെ നോർക്ക ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിക്കും
- നൂറുമേനി തിളക്കവുമായി മലയാളി വിദ്യാലയങ്ങൾ