ഐ ഐ ടി പൂർവ വിദ്യാർത്ഥി ട്വിറ്റർ മേധാവി

0

മുംബൈയിലെ ഐ ഐ ടി പൂർവ വിദ്യാർത്ഥി ട്വിറ്റർ മേധാവിയായി ചുമതലയേൽക്കും. ട്വിറ്റർ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോർസി സ്ഥാനമൊഴിയുന്ന പോസ്റ്റിലേക്കാണ് ബോംബെ ഐ.ഐ.ടി.യിൽ പഠിച്ച അഗർവാളിനെ ബോർഡംഗങ്ങൾ ഏകപക്ഷീയമായി തിരഞ്ഞെടുത്തത് .

2010-ലാണ് അഗർവാൾ ട്വിറ്ററിൽ ചേരുന്നത്. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, അഗർവാൾ AT&T, Microsoft, Yahoo എന്നീ സ്ഥാപനങ്ങളിൽ ഗവേഷണ ഇന്റേൺഷിപ്പ് നടത്തിയിരുന്നു. ട്വിറ്ററിലായിരിക്കുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉപയോക്താക്കളുടെ ടൈംലൈനുകളിലെ ട്വീറ്റുകൾ അവർക്ക് കൂടുതൽ പ്രസക്തമാക്കുന്നതിനുള്ള പ്രോജക്റ്റുകൾക്കാണ് നേതൃത്വം നൽകിയിരുന്നത് .

2017 മുതൽ ചീഫ് ടെക്‌നോളജി ഓഫിസർ ആയി സേവനമനുഷ്ഠിക്കുന്ന അഗർവാൾ ഒരു പതിറ്റാണ്ടിലേറെയായി ട്വിറ്ററിൽ ഉണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉൾപ്പെടുന്ന നവീന സാങ്കേതികവിദ്യയുടെ ചുമതല വഹിച്ചിരുന്ന അഗർവാൾ ട്വിറ്ററിന്റെ മേധാവിയായി ചുമതലയേറ്റ റിപോർട്ടുകൾ ട്വിറ്റർ ഓഹരികളുടെ മൂല്യത്തിൽ വര്ധനവുണ്ടാക്കി. ട്വിറ്ററിന് ഇന്ത്യയിൽ രണ്ടര കോടിയോളം ഉപയോക്താക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here