ഒമൈക്രോൺ ഭീഷണി; മുംബൈയിലെ സ്‌കൂളുകൾ തുറക്കുന്ന തീയതി മാറ്റിവച്ചു

0

നാളെ ഡിസംബർ 1 മുതൽ വീണ്ടും തുറക്കുവാനിരുന്ന മുംബൈയിൽ സ്‌കൂളുകൾ തീരുമാനം ഡിസംബർ 14 വരെ നീട്ടി. പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണിന്റെ ആവിർഭാവം കണക്കിലെടുത്താണ് നടപടി.

പുതിയ തീരുമാനം പ്രകാരം 1 മുതൽ 7 വരെയുള്ള ക്ലാസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

കോവിഡ് 19-ന്റെ പുതിയ വകഭേദം ഉയർത്തിയ ആശങ്കയാണ്, പ്രൈമറി ക്ലാസുകൾ വീണ്ടും തുറക്കുന്നത് ഡിസംബർ 1-ന് പകരം ഡിസംബർ 15 ലേക്ക് മാറ്റിയതെന്ന് ബി എം സി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here