വിട പറഞ്ഞ ഗായകന് ആദരാഞ്ജലിയർപ്പിച്ച് പാട്ടുപെട്ടി ക്ലബ്

0

മലയാളഗാനങ്ങൾ ആലപിക്കാനും, ആസ്വദിക്കാനും, പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ മലയാളി കൂട്ടായ്മയാണ് ബോറിവലിയിലെ പാട്ടുപെട്ടി ക്ലബ്. മൂന്നാം വർഷത്തിന്റെ നിറവിൽ നിൽക്കുന്ന കൂട്ടായ്മ വാര്ഷികാഘോഷത്തിനായി ഒരുങ്ങിയിരിക്കുമ്പോഴായിരുന്നു ക്ലബിലെ പ്രമുഖ ഗായകരിൽ ഒരാളായ രാജർഷി ചന്ദ്രന്റെ ആകസ്മിക വിയോഗം. നവംബർ 26 ന് ഹൃദയാഘാതം മൂലം വിട പറഞ്ഞ സഹപ്രവർത്തകനായ ഗായകന് ആദരാഞ്ജലിയർപ്പിച്ചു കൊണ്ടായിരുന്നു സംഗീതാർച്ചന സംഘടിപ്പിച്ചത്.

നവംബർ 28 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ദഹിസർ സ്പോർട്സ് ക്ലബ് വെൽഫെയർ ഹാളിൽ വച്ചായിരുന്നു ചടങ്ങ്.

പ്രമുഖ ഗായകനും സംഗീത സംവിധായകനും നടനുമായ പ്രേംകുമാർ മുഖ്യാതിഥിയായി ഭദ്രദീപം തെളിച്ച് ഗാനാലാപനത്തോടെ പരിപാടി ഉൽഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദൻ വിശിഷ്ടാതിഥിയായിരുന്നു.

കൗമാരപ്രായക്കാർ തുടങ്ങി മുതിർന്ന പൗരന്മാർ വരെ ഇരുപതോളം ഗായകരാണ് സംഗീതാർച്ചനയിൽ പങ്കെടുത്തത്.

രാജർഷി ചന്ദ്രനെ ചടങ്ങിൽ പ്രേംകുമാർ അനുസ്മരിച്ചു. കൂടാതെ മകൾ സന്നിധിയെ വിവിധ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കാനായി നൽകിയ പരിശീലനവും രാജർഷിയുമായി പങ്ക് വച്ച സൗഹൃദത്തിന്റെ ഓർമ്മകളും പ്രേംകുമാർ പങ്ക് വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here