ഒമിക്രോൺ ഭീഷണിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര.

0

വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് RTPCR സർട്ടിഫിക്കറ്റ് വേണമെന്നും ബി എം സി.

അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി. ആർടിപിസിആർ ടെസ്റ്റ്. പോസിറ്റീവായാൽ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കിൽ 7 ദിവസം കൂടി ഹോം ക്വാറന്റൈനിൽ കഴിയണം.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എത്തിച്ചേരുമ്പോൾ ആർടിപിസിആർ പരിശോധനയും നെഗറ്റീവ് ആണെങ്കിൽ 14 ദിവസത്തെ ഹോം ക്വാറന്റൈനും വിധേയമാക്കണം

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക്, വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് RTPCR സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ബി എം സി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തിനകത്ത് ബസുകളിലും ടാക്സികളിലും യാത്ര ചെയ്യുന്നതിന് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ എടുത്തിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കിയതോടെ പൊതുഗതാഗതം ബുദ്ധിമുട്ടിലായി. കോവിഡ് കുറഞ്ഞെന്ന ആശ്വാസത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന നഗരവാസികൾ വീണ്ടും ആശങ്കയിലായി

കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന്‌ സംസ്ഥാനത്തെ നഗര മേഖലയിൽ പ്രൈമറി ക്ലാസുകൾ തുറക്കുന്നത്‌ നീട്ടി.

ഒമിക്രോൺ വകഭേദം കണ്ടെത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം യാത്രക്കാരെങ്കിലും മുംബൈയിൽ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here