മുംബൈ മലയാളിക്ക് ‘പില്ലർ ഓഫ് ഡെമോക്രസി അവാർഡ്’

0

പ്രശസ്ത വന്യജീവി സംരക്ഷകൻ സുനീഷ് സുബ്രമണ്യൻ കുഞ്ചുവിന് ‘പില്ലർ ഓഫ് ഡെമോക്രസി അവാർഡ്’ ലഭിച്ചു. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് മുതിർന്ന മാധ്യമപ്രവർത്തക ഡോ. വൈദേഹി തമന്റെ സാന്നിധ്യത്തിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാര  നൽകി ആദരിച്ചത്.

എൻജിഒ  പ്ലാന്റ് & അനിമൽസ് വെൽഫെയർ സൊസൈറ്റി – മുംബൈ (പി എ ഡബ്ല്യു എസ് – മുംബൈ), അമ്മ കെയർ ഫൗണ്ടേഷൻ (എ സി എഫ്) എന്നിവയുടെ സ്ഥാപകനായ സുനീഷ് ഒരു മൃഗസ്നേഹിയും പരിസ്ഥിതി സുഹൃത്തുമാണ്. മുംബൈയിലും പരിസരങ്ങളിലുമുള്ള സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ മലയാളി യുവാവ് ജീവിതം സമർപ്പിച്ചിരിക്കുകയാണ്.  

മഹാരാഷ്ട്ര ഗവൺമെന്റ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഓണററി വൈൽഡ് ലൈഫ് വാർഡൻ, ഇന്ത്യാ ഗവൺമെന്റ്, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, ഓണററി ഡിസ്ട്രിക്ട് ആനിമൽ വെൽഫെയർ ഓഫീസർ, ഇന്ത്യാ ഗവൺമെന്റ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ വോളന്റിയർ എന്നീ തസ്ഥികകൾ സുനീഷ് അലങ്കരിക്കുന്നു.

വന്യജീവി റെയ്ഡിലും മൃഗപീഡന കേസുകളിലും അദ്ദേഹം സജീവമായി ഇടപെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here