മിസ് ഇന്ത്യൻ ഐക്കൺ സൗന്ദര്യപ്പട്ടം മുംബൈ മലയാളിക്ക്

0

മീഡിയ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് രംഗത്തെ പ്രമുഖരായ പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസ് സംഘടിപ്പിച്ച മിസ്‌റ്റർ ആൻഡ് മിസ്, മിസിസ് ഇന്ത്യൻ ഐക്കൺ 2021, കൈലാസ് ഫാഷൻ വീക്കിലാണ് ചലച്ചിത്ര നടിയും മോഡലുമായ നിമിഷ നായർ മിസ് ഇന്ത്യൻ ഐക്കോൺ സൗന്ദര്യപ്പട്ടം കരസ്ഥമാക്കിയത്.
നർത്തകിയായ നിമിഷ നായർ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

മുംബൈ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘ഇവൾ ഗോപിക’ എന്ന മലയാള ചിത്രത്തിലെ നായികയായാണ് നിമിഷ നായർ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ശബ്ദം, സ്വർഗ്ഗ വാതിൽ പക്ഷി എന്നീ ചിത്രങ്ങളിലും നായികയായിരുന്നു ബദ്‌ലാപൂരിൽ ജനിച്ചു വളർന്ന നിമിഷ.

ALSO READ  | മലയാള സിനിമയിൽ ചുവടുറപ്പിച്ച് മറ്റൊരു മുംബൈ മലയാളി

കൊല്ലം റാവിസ് അഷ്‌ടമുടിയിൽ നടന്ന പേജന്റ് ഷോയിൽ സിനിമ, സീരിയൽ, മോഡലിംഗ് രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.

80ലധികം പേർ പങ്കെടുക്കുന്ന ഷോയിൽ പരിശീലനം നൽകിയത് ഇന്റർനാഷണൽ പേജന്റ് കോച്ചായ അരുൺ രത്‌നയാണ്. ഫാഷൻ വീക്ക് വേദിയിൽ റൺവേ ഷോകൾ, സെലബ്രിറ്റി ഷോ സ്റ്റോപ്പർമാർ, ഫാഷൻ ഇൻഫ്ലുവെൻസർ, ഡിസൈനർമാർ, സ്റ്റൈലിസ്റ്റുകൾ, മോഡലുകൾ തുടങ്ങി ഫാഷൻ വിനോദ മേഖലയിലെ പ്രമുഖരുടെ സംഗമവേദിയായ ചടങ്ങ് കേരളത്തിലെ ഫാഷൻ വ്യവസായത്തിന്റെ നൂതന ചുവടുവയ്പ്പായി.

LEAVE A REPLY

Please enter your comment!
Please enter your name here