ഒമിക്രോണ്‍ … രാജ്യത്തെ നാലാമത്തെ കേസ് മഹാരാഷ്ട്രയിൽ

0

ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിൽ മടങ്ങിയെത്തിയ യുവാവിന് ഒമൈക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആദ്യത്തെ കേസ് മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ വസിക്കുന്ന 33 കാരനായ എൻജിനീയർക്കാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ നാലാമത്തെ കേസാണിത്. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് നഗരസഭ മെഡിക്കൽ ഓഫീസർ ഡോ ശ്രീജിത്ത് പണിക്കർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹിയിലും അവിടെ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഡോംബിവ്‌ലി നിവാസിയായ യുവാവിനാണ് കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള ആദ്യത്തെ കേസാണെന്ന് യുവാവിനെ പരിശോധിച്ച കെ ഡി എം സി ആശുപത്രിയിലെ ഡോ ശ്രീജിത്ത് പണിക്കർ പറഞ്ഞു.

33 കാരനായ ഇയാൾ നവംബർ 23 ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയാണ് കോവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ നൽകിയത് . തുടർന്നാണ് മുംബൈയിലെത്തിയത്‌. കോവിഡ് സ്ഥിരീകരിച്ച ശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിന്റെ സാമ്പിളുകൾ ജനതിക പരിശോധനക്കായി അയച്ചതിന്റെ ഫലമാണ് ഒമൈക്രോൺ ആണെന്ന് സ്ഥിരീകരിച്ചത്. യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന ഇരുപതോളം പേരെ പരിശോധനക്ക് വിധേയമാക്കിയിരുന്നതായി ഡോ ശ്രീജിത്ത് പറഞ്ഞു.

നിലവിൽ ക്വാറന്റൈനെ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന് മറ്റു രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here