ഒമിക്രോണ്‍ രോഗം അതിവേഗം പടരുന്നത് – മുംബൈ അതീവ ജാഗ്രതയിൽ

0

മുംബൈയില്‍ രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസാണ് മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയ മഹാരാഷ്ട്ര സ്വദേശിയായ 33 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ദുബൈയിൽ നിന്ന് ഡല്‍ഹി വഴി മുംബൈയിലെത്തിയത്. ഇയാള്‍ ഇപ്പോള്‍ ഡോംബിവിലിയിൽ കൊവിഡ് കെയര്‍ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. നിലവിൽ ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടർ അറിയിച്ചത്. രാജ്യത്ത് മൂന്നാമത്തെ ഒമിക്രോണ്‍ വകഭേദം ഗുജറാത്തിലെ ജാംനഗറിലാണ് സ്ഥിരീകരിച്ചത്. സാംബിയയില്‍ നിന്ന് മടങ്ങിയെത്തിയ 72വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ഒരു ഡോക്ടര്‍ക്കും ദക്ഷിണാഫ്രിക്കന്‍ പൗരനുമാണ് ഒന്നും രണ്ടും കേസുകള്‍. ഇതോടെ രാജ്യത്തെ നാലാമത്തെ കേസാണ് ഇന്ന് മുംബൈയിൽ സ്ഥിരീകരിച്ചത്.

ഡോംബിവിലിയിൽ ക്വാറന്റൈനിൽ കഴിയുന്ന യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും നെഗറ്റീവ് ആയിരുന്നു. അതിവേഗം പടരുന്ന രോഗം വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഒരിക്കല്‍ രോഗം വന്നവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യത ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്നാണ് വിദഗ്ദർ പറയുന്നത്. നഗരം അതീവ ജാഗ്രതയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here