മരക്കാര്‍ വിവാദം; മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മോഹൻലാൽ ഫാൻസ്‌

0

ഏറെ കാത്തിരിപ്പിനും ചർച്ചകൾക്കുമൊടുവിൽ തീയേറ്ററുകളിലെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം റിലീസ് ദിവസം മുതൽ വിവാദത്തിലായിരുന്നു. ചിത്രത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന സമിശ്രപ്രതികരണമാണ് വിവാദം കൊഴുപ്പിച്ചത്. ഇതിനിടെ ചിത്രത്തിനെതിരെ മനപൂര്‍വ്വം ഡീഗ്രേഡിഗ് നടക്കുന്നുണ്ടെന്ന് ആരോപണങ്ങളും ഉയർന്നു. മമ്മൂട്ടിയുടെ ആരാധകരാണ് ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ഉന്നയിച്ച് ചില മോഹന്‍ലാല്‍ ആരാധകരും രംഗത്തെത്തി.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മമ്മൂട്ടിക്കുള്ള തുറന്ന കത്ത് എന്ന വിമല്‍ കുമാറിന്റെ പ്രതികരണമാണ് മമ്മൂട്ടി ഫാൻസിനെ ചൊടിപ്പിച്ചത്.

പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ മമ്മൂട്ടിയോട് മാപ്പ് ചോദിച്ച് വീണ്ടുമൊരു പോസ്റ്റുമായി എത്തിയിരിക്കയാണ് വിമല്‍ കുമാര്‍. മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.

‘മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍’ എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികളോട് മൗനം വെടിയണം. ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.’ ഇതായിരുന്നു വിമൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here